ജനാധിപത്യവഴിയിൽ 61 വർഷം; ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്ത്

1962 നവംബർ 11നാണ് രാജ്യത്ത് ഭരണഘടന നിലവിൽ വന്നത്

Update: 2023-11-11 19:16 GMT
Advertising

ജനാധിപത്യവഴിയിൽ 61 വർഷം മുന്നോട്ടുനീങ്ങിയതിൽ ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്ത്. ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഭരണ സംവിധാനമുള്ള ഗൾഫിലെ ആദ്യ രാജ്യമാണ് കുവൈത്ത്. 1962 നവംബർ 11നാണ് രാജ്യത്ത് ഭരണഘടന നിലവിൽ വന്നത്.

അറബ് മേഖലയിൽ തന്നെ ജനാധിപത്യവും ഭരണഘടനയും സംഭാവന ചെയ്തതിന്റെ അഭിമാനത്തിലാണ് രാജ്യം ഭരണഘടനാ ദിനം ആഘോഷിക്കുന്നത്. 1938 ലാണ് ഭരണഘടന സംബന്ധമായ ആദ്യ ആലോചനകൾ നടക്കുന്നത്. 11-ാം അമീർ ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹാണ് ഇതിന് നേതൃത്വം നൽകിയത്. 1961-ൽ ആഗസ്റ്റ് 26ന് ഭരണഘടന അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമത്തിൽ അമീർ ശൈഖ് അബ്ദുല്ല അൽ സാലിം ഒപ്പുവെച്ചത്. തുടർന്ന് 1962 ജനുവരിയിൽ ഭരണഘടന അസംബ്ലി നിലവിൽ വരികയും അസംബ്ലി സമർപ്പിച്ച അന്തിമ കരടിന് നവംബർ മൂന്നിന് അംഗീകാരം ലഭിക്കുകയുമായിരുന്നു.

നവംബർ 11-ന് അമീർ അംഗീകരിച്ചതോടെ ഗൾഫ് മേഖലയിലെ ജനാധിപത്യ സംവിധാനങ്ങൾക്ക് മാതൃകയായ ഭരണഘടന രാജ്യമായി കുവൈത്ത് മാറി. അഞ്ച് അധ്യായങ്ങളിലായി 183 ആർട്ടിക്കിൾ അടങ്ങിയതാണ് കുവൈത്ത് ഭരണഘടന. ആദ്യത്തേ അധ്യായത്തിൽ ഭരണകൂടത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും രണ്ടാമത്തേതിൽ സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചും മൂന്നാമത്തേതിൽ പൊതു അവകാശങ്ങളെയും കടമകളെയും കുറിച്ചും നാലാമത്തേ അധ്യായത്തിൽ അധികാരികളെയും അഞ്ചാമത്തേതിൽ പൊതു വ്യവസ്ഥകളെക്കുറിച്ചും വിശദമാക്കുന്നു.

ആറു പതിറ്റാണ്ടിനിടയിൽ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ജനാധിപത്യ സംവിധാനത്തോട് കൂടി പ്രവർത്തിക്കുന്ന അറബ് മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമായി കുവൈത്ത് ഇപ്പോഴും തുടരുകയാണ്.


Full View


Kuwait celebrates Constitution Day

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News