അത്യാധുനിക ബോട്ട് പുറത്തിറക്കി കുവൈത്ത് ഫയർഫോഴ്‌സ്

കാനഡയിൽ നിർമിച്ച ബോട്ടിന് 26 മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുണ്ട്

Update: 2022-11-11 19:40 GMT
Advertising

കുവൈത്ത് സിറ്റി: അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ട് പുറത്തിറക്കി കുവൈത്ത് ഫയർഫോഴ്‌സ്. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന അത്യാധുനിക അഗ്നിശമന സാങ്കേതിക വിദ്യകളും നാവിഗേഷൻ യന്ത്രങ്ങളും ബോട്ടിൽ ഉണ്ട്. കാനഡയിൽ നിർമിച്ച ബോട്ടിന് 26 മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുണ്ട്.

Full View

അഗ്നിശമനസേനയുടെ സംവിധാനങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ബോട്ട് എത്തിച്ചതെന്നു അധികൃതര്‍ വ്യക്തമാക്കി.ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ സബ ആശംസകര്‍ നേര്‍ന്നു. ഫയർഫോഴ്‌സ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദ് , ഫയർഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Tags:    

Similar News