എല്‍.ജി.ബി.ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്

Update: 2022-06-21 02:03 GMT
Advertising

എല്‍.ജി.ബി.ടി പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. വ്യത്യസ്ത ലൈംഗിക ആശയങ്ങളെ പ്രതിനിധീകരിക്കുന്ന എല്‍.ജി.ബി.ടി മുദ്രാവാക്യങ്ങള്‍ക്കെതിരെയും ചിഹ്നങ്ങള്‍ക്കെതിരെയുമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

സമൂഹ മാധ്യമങ്ങളില്‍ എല്‍.ജി.ബി.ടി അനുകൂല പ്രചാരണം നടത്തുന്നതും എല്‍.ജി.ബി.ടി അടയാളമായ വിവിധ വര്‍ണ്ണങ്ങളുള്ള പതാക ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊതു ധാര്‍മ്മികത ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കാന്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. വിദേശികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നാടുകടത്തുമെന്നും സ്വദേശികളാണെങ്കില്‍ രാജ്യത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും മന്താലയം മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News