ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണ ശ്രമം; കുവൈത്തിൽ നിരോധിത സംഘടനയുമായി ബന്ധമുള്ള പൗരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി യുവജനങ്ങളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനും ഇയാൾ ശ്രമിച്ചു

Update: 2025-11-25 12:28 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിൽ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ ശ്രമിച്ച പൗരൻ പിടിയിൽ. നിരോധിത സംഘടനയുമായി ബന്ധമുള്ള പ്രതിയെ സൂക്ഷ്മമായ അന്വേഷണങ്ങൾക്കും നിരീക്ഷണത്തിനും ശേഷമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഒരു ഭീകരസംഘടനയുടെ നിർദേശപ്രകാരം സ്‌ഫോടകവസ്തുക്കൾ നിർമിക്കാനും രാജ്യത്തെ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനും ഇയാൾ പദ്ധതിയിട്ടിരുന്നതായി അധികൃതർ കണ്ടെത്തി. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും നുഴഞ്ഞുകയറി യുവജനങ്ങളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനും ഭീകരസംഘടനകൾക്ക് പിന്തുണ നേടാനും ഇയാൾ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു നീക്കത്തോടും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News