സൂപ്പർ മെട്രോ സാൽമിയയിൽ ഡേ കെയർ സർജറി ഡിപ്പാർട്‌മെന്റ് ആരംഭിച്ചു

Update: 2023-05-18 02:07 GMT
Advertising

കുവൈത്തിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോ സാൽമിയയിൽ ഡേ കെയർ സർജറി ഡിപ്പാർട്‌മെന്റ് ആരംഭിച്ചു.

കുവൈത്ത് പാർലിമെന്റ് അംഗം അഹ്മഫ് മഹമൂദ് അസ്‌കർ,ഡോ.അലി സദാഹ്,ഫഹദ് അൽ ഖന്ദരി, ,ഇന്ത്യ,ഫിലിപ്പിൻസ്,നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാനം നിർവഹിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ എന്നിവരും സന്നിഹിതരായിരുന്നു. ഡോ.ദേവിദാസ് ഷെട്ടി, ഡോ.അലിഷർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.റഫീക്ക്, ഡോ.തമന്ന എന്നിവരുടെ നേതൃത്വത്തിലാണ് സർജറികൾ നിർവഹിക്കുക.

എൻഡോസ്‌കോപ്പി, ലാപ്രോസ്‌കോപ്പി, കൊളോനോസ്‌കോപ്പി,ഗൈനക്കോളജി,ഓർത്തോപീഡിക്‌സ് തുടങ്ങീ 180 ൽപരം ഡേ കെയർ ശസ്ത്രക്രിയകൾ സജ്ജീകരിച്ചതായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂലൈ 15 വരെ ജനറൽ സർജന്റെ സൗജന്യ കൺസൽട്ടേഷൻ, സർജറിക്ക് മുമ്പുള്ള ലാബ് ടെസ്റ്റുകൾക്ക് 30 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News