സുരക്ഷാ അനുമതി നേടിയില്ല; കുവൈത്തിലെ പുതുവത്സര വെടിക്കെട്ട് റദ്ദാക്കി
കെലാൻഡ്, മെസ്സില ബീച്ച്, മാളുകൾ എന്നിവിടങ്ങളിലെ കരിമരുന്ന് പ്രയോഗമാണ് റദ്ദാക്കിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പരിപാടികൾ റദ്ദാക്കി. കെലാൻഡിലും മെസ്സില ബീച്ചിലും മാളുകളിലും നടത്താനിരുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.സുരക്ഷാ ലംഘനങ്ങളും ശരിയായ സുരക്ഷാ അനുമതി നേടാത്തതും കണക്കിലെടുത്താണ് വെടിക്കെട്ട് നിരോധിച്ചതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭരണ സ്ഥലങ്ങളുമായി ബന്ധപ്പെട്ട 'ഗുരുതര ലംഘനങ്ങൾ' കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. കൂടാതെ ഗുരുതര സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന മറ്റ് ലംഘനങ്ങളും കണ്ടെത്തിയതായും അറിയിച്ചു. സംഘാടകരുടെ നിയമലംഘനങ്ങളാണ് റദ്ദാക്കലിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
കുവൈത്തിൽ വെടിക്കെട്ട് പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ ബന്ധപ്പെട്ട സുരക്ഷാ അധികൃതരിൽ നിന്ന് ശരിയായ ലൈസൻസുകൾ നേടണമെന്ന് ഓർമിപ്പിച്ചു.