ലുലു ഗ്രൂപ്പ് സൗത്ത് സബാഹിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

Update: 2023-08-22 17:51 GMT
Advertising

പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് സൗത്ത് സബാഹിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. കുവൈത്തിലെ ലുലുവിന്റെ 14ാമത് ഹൈപ്പർമാർക്കറ്റാണിത്.

ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി, കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ ഹമീദ് അൽ നെയാദി എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്ത് ആസൂത്രണ-വികസന സുപ്രീം കൗൺസിൽ അസി. സെക്രട്ടറി ജനറൽ അഹമ്മദ് ഗൈദ് അൽ എനൈസി ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, നിരവധി രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, നയതന്ത്രജ്ഞർ, അഭ്യുദയകാക്ഷികൾ എന്നിവർ സന്നിഹിതരായിരുന്നു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മുഹമ്മദ് ഹാരിസ്,ശ്രീജിത്ത്, ലുലു മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.48,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹൈപ്പർമാർക്കറ്റിൽ പുതിയ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്,ഭക്ഷണം, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപ്പന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രതിബദ്ധതയുടെ തുടർച്ചയായാണ് പുതിയ ഔട്ട്‌ലെറ്റ് തുറന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News