മാഹി മുസ്‌ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഖലീൽ റഹ്‌മാൻ റമദാൻ സന്ദേശം നൽകി
കുവൈത്ത് സിറ്റി: ജാബ്രിയയിലെ ശൈഖ് സാബിക ദുഹൈജ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിന് റിയാസ് അധ്യക്ഷത വഹിച്ചു. ഖലീൽ റഹ്‌മാൻ റമദാൻ സന്ദേശം നൽകി. ഇൻവെസ്റ്റ്മെന്റ് പ്രോജക്റ്റ് ടീം ലീഡർ ഖലീൽ എം. എ. പുതിയ ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ വിശദീകരിച്ചു. സ്ത്രീകൾ തയ്യാറാക്കിയ രുചികരമായ മാഹി വിഭവങ്ങൾ ഇഫ്താറിന് പ്രത്യേക ആകർഷണമായി.
ഇസ്‌ലാമിക് ക്വിസ്സിൽ ഹുസ്‌ന എസ്.പി ഒന്നാം സ്ഥാനവും യാസീൻ അബ്ദുൽ ഫത്താഹ് രണ്ടാം സ്ഥാനവും അസ്മിന അഫ്താബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അയ്യൂബ് കച്ചേരി, പി.പി. അബ്ദുൽ റസാഖ്, ഡോ. അമീർ അഹ്‌മദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉപദേശക സമിതി അംഗങ്ങളായ ഡോ. അമീർ അഹ്‌മദ്, ഹംസ മേലേക്കണ്ടി, അയ്യൂബ് കച്ചേരി, ഡോ. അബ്ദുൽ ഫത്താഹ്, ആസിഫ് ഫരീജ്, പി.പി. അബ്ദുറസാഖ്, ഫസീഹുല്ല, മുൻ പ്രസിഡന്റുമാരായ ഷാജഹാൻ, അസ്മർ അക്ബർ എന്നിവരും സംബന്ധിച്ചു.
തറാവീഹ് നമസ്‌കാരത്തിന് റയ്യാൻ ഖലീൽ, നിഹാൽ ഫസീഹുല്ല, ഖലീൽ റഹ്‌മാൻ നേതൃത്വം നൽകി. റഫ്‌സീൻ റഫീഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ റോഷൻ നന്ദിയും പറഞ്ഞു.