കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ

ഷുവൈഖ് തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്.

Update: 2023-07-28 18:07 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. വിദേശത്ത് നിന്ന് ഷുവൈഖ് തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.  

ഖത്തർ മയക്കുമരുന്ന് വിരുദ്ധ വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തത്. കെട്ടിട നിർമാണ സാമഗ്രികൾ എന്ന വ്യാജേന കണ്ടെയ്നറിൽ രഹസ്യമായി ഒളിപ്പിച്ചുകടത്താനായിരുന്നു നീക്കം. കണ്ടെയ്നര്‍ സ്വീകരിക്കുവാന്‍ എത്തിയ മൂന്ന് പ്രവാസികളെയാണ് പൊലിസ് പിടികൂടിയത്. 

പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നമ്പറുകളിലേക്കും ഡ്രഗ് കണ്‍ട്രോളിനായുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹോട്ട്‌ലൈന്‍ നമ്പറിലേക്കും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ലഹരിമരുന്ന് പിടികൂടുന്നതിലെ ഫലപ്രദമായ സഹകരണത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഖത്തറിന് നന്ദി അറിയിച്ചു.

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News