ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പുതിയ നിയമം

Update: 2023-03-16 03:33 GMT

കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പുതിയ നിയമം വരുന്നു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ നടപടിക്രമങ്ങൾ കര-കടൽ അതിർത്തികളിൽ നിന്ന് തന്നെ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

നുവൈസീബ് അതിർത്തിയിൽ ഇത് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അധികൃതർക്ക് നിർദ്ദേശം നൽകി. സാൽമിയിലും ഷുവൈഖ് തുറമുഖത്തും അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുണമെന്നും ഷെയ്ഖ് തലാൽ ഉത്തരവിട്ടു. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News