മീഡിയവണ്‍ ഗീത് മല്‍ഹാര്‍ സംഗീതവിരുന്നിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Update: 2022-06-10 05:10 GMT

മീഡിയവണ്‍ കുവൈത്ത് പ്രേക്ഷകര്‍ക്കായി ഒരുരുക്കുന്ന ഗീത് മല്‍ഹാര്‍ സംഗീത വിരുന്നിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പരിപാടിയില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളും സാങ്കേതിക പ്രവര്‍ത്തകരും കുവൈത്തിലെത്തി.

നാളെ വൈകിട്ട് ഏഴുമണിക്ക് മൈദാന്‍ ഹവല്ലി അമേരിക്കന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് ഗീത് മല്‍ഹാര്‍. മലയാളികളുടെ ഇഷ്ടഗായകരായ സിതാരകൃഷ്ണകുമാര്‍, ഹിശാം അബ്ദുല്‍ വഹാബ്, കണ്ണൂര്‍ ഷെരീഫ്, ലക്ഷ്മി ജയന്‍, ഫാസില ബാനു, അക്ബര്‍ ഖാന്‍ എന്നിവരാണ് ഗീത്മല്‍ഹാറില്‍ സംഗീത വിരുന്നില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News