ഖത്തര്‍ ദേശീയദിനം നാളെ; ഔദ്യോ​ഗിക ആഘോഷങ്ങൾ ഒഴിവാക്കി

ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേര്‍പ്പാടിന്റെ പശ്ചാത്തലത്തിലും ഔദ്യോഗിക ആഘോഷങ്ങളില്ല

Update: 2023-12-17 19:21 GMT

ഖത്തര്‍: ഖത്തര്‍ ദേശീയദിനം നാളെ. ആഘോഷവേളയില്‍ ഖത്തര്‍ നല്‍കുന്ന സുരക്ഷിതത്വത്തിനും അവസരങ്ങള്‍ക്കും നന്ദി പറയുകയാണ് പ്രവാസികള്‍. ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേര്‍പ്പാടിന്റെ പശ്ചാത്തലത്തിലും ഔദ്യോഗിക ആഘോഷങ്ങളില്ല. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഒഴിവാക്കിയത്.

കുവൈത്ത് അമീറിന്റെ വേര്‍പാട് കൂടിയായതോടെ മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഖത്തറിന്റെ പാരമ്പര്യവും പ്രൌഢിയും വിളിച്ചോതുന്ന പരിപാടികളും കാഴ്ചകളും ദര്‍ബ് അല്‍ സാഇയിലും കോര്‍ണിഷിലുമൊക്കെ ഒരുക്കിയിട്ടുണ്ട്. ആഘോഷവേളയില്‍ ഈ നാട് നല്‍കുന്ന സുരക്ഷിത ബോധത്തിനും സൌകര്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്ക് നന്ദി പറയുകയാണ് പ്രവാസികള്‍

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News