ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ്

Update: 2023-10-18 02:35 GMT
Advertising

കുവൈത്തില്‍ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ് ശിക്ഷ.

ഹവല്ലിയില്‍ ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെയാണ് സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് തടവ് ശിക്ഷയും ഒരു ലക്ഷം ദിനാര്‍ പിഴയും ചുമത്തിയത്.

ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News