സാമൂഹ്യപ്രവർത്തകൻ സലാം കളനാടിന് യാത്രയയപ്പ് നൽകി
ആരോഗ്യവകുപ്പിൽ 30 വർഷം സേവനം ചെയ്ത ശേഷമാണ് വിരമിക്കൽ
Update: 2025-10-07 14:12 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സലാം കളനാടിന് യാത്രയപ്പ് നൽകി. ആരോഗ്യ വകുപ്പിൽ മുപ്പത്തിയൊന്ന് വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നതോടനുബന്ധിച്ചായിരുന്നു യാത്രയപ്പ് സമ്മേളനം. തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സത്താർ കുന്നിൽ അധ്യക്ഷനായി. രാമകൃഷ്ണൻ കള്ളാർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് അയ്യൂർ, അബ്ദുറസാഖ്, മുഹമ്മദ് കുഞ്ഞി ആശംസകൾ അർപ്പിച്ചു. കബീർ മഞ്ഞംപാറ, ഖാദർ കടവത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.