വടംവലി മത്സരത്തിനുള്ള ടീം രജിസ്‌ട്രേഷൻ ഒക്ടോബർ 10ന് അവസാനിക്കും

Update: 2022-10-07 09:54 GMT

കുവൈത്ത് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിക്കുന്ന 16ാമത് ദേശീയ വടംവലി മത്സരത്തിനുള്ള ടീം രജിസ്‌ട്രേഷൻ ഒക്ടോബർ 10ന് അവസാനിക്കുമെന്ന് തനിമ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

ദി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന മത്സരത്തിൽ 20ഓളം ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ ദേശീയ, അന്തർദ്ദേശീയ താരങ്ങൾ അണിനിരക്കും. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് സ്‌കൂൾ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News