അനധികൃതമായി രാജ്യത്തേക്ക് കടക്കുവാന്‍ ശ്രമിച്ച കുടുബത്തെ അറസ്റ്റ് ചെയ്തു

Update: 2023-11-29 04:04 GMT
Advertising

കുവൈത്തിലെ സാൽമി അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കുവാന്‍ ശ്രമിച്ച കുടുബത്തെ അറസ്റ്റ് ചെയ്തു. മകനെയും മരുമകളെയും മൂന്ന് പേരക്കുട്ടികളെയും അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച വയോധികയെയാണ് പിടികൂടിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു.

സംശയാസ്പദമായ രീതിയില്‍ കണ്ട വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് വിസ രേഖകള്‍ ഇല്ലാതെ കുടുംബത്തെ കണ്ടെത്തിയത്.

പിടികൂടിയ വൃദ്ധയെ സാല്‍മി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി .എന്നാല്‍ കുടുംബത്തെ അൽ-റാഖി വഴി തിരികെ അയച്ചതായി അധികൃതര്‍ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News