കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റ് വാരാന്ത്യങ്ങളില്‍ പ്രവര്‍ത്തിക്കും
Update: 2023-03-10 04:38 GMT
കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയ വിപണിയുമായ ഫ്രൈഡേ മാർക്കറ്റ് വാരാന്ത്യങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാടക കമ്പനിയുമായുള്ള കരാര്‍ മാർച്ച് ഒന്നിന് അവസാനിച്ചതിനെ തുടര്‍ന്ന് ഫ്രൈഡേ മാർക്കറ്റ് ധനമന്ത്രാലയം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത ഞായറാഴ്ചയോടെ ധനമന്ത്രാലയം ഔദ്യോഗികമായി മാർക്കറ്റ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ഒ.ടി അടിസ്ഥാനത്തിൽ മാർക്കറ്റ് കൈമാറുവാനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയതും പഴയതുമായ വസ്തുക്കൾ വിലക്കുറവിൽ ലഭ്യമാകുന്ന ഫ്രൈഡേ മാർക്കറ്റില്‍ വാരാന്ത്യത്തില്‍ ആയിരങ്ങളാണ് സന്ദര്‍ശകരായി എത്തുന്നത്.