കുവൈത്തില്‍ ചൂട് കനക്കുന്നു; അന്തരീക്ഷ താപനില 48 കടന്നു

വരും ദിവസങ്ങളിൽ ഹ്യൂമിഡിറ്റി വര്‍ദ്ധിക്കുമെന്നും പൊടിപടലമുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Update: 2023-06-16 17:17 GMT
Advertising

വേനൽചൂടിൽ ഉരുകി കുവൈത്ത്. കഴിഞ്ഞ ദിവസം 48 ഡിഗ്രിക്കു മുകളിലാണ് അന്തരീക്ഷതാപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഹ്യൂമിഡിറ്റി വര്‍ദ്ധിക്കുമെന്നും പൊടിപടലമുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 48 ഡിഗ്രിയാണ് ഈ വര്‍ഷം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.

അടുത്ത ദിവസങ്ങളില്‍ തന്നെ അന്തരീക്ഷ താപനില 50 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങളിലൊന്ന് കുവൈത്തായിരുന്നു.

മുസരം സീസണിലേക്ക് പ്രവേശിച്ചതിനെ തുടർന്നുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഉയർന്ന അന്തരീക്ഷ ഊഷ്മാവും ഹ്യൂമിഡിറ്റിയും. കടലിലും തീരപ്രദേശങ്ങളിലും ആപേക്ഷിക ആർദ്രത 90 ശതമാനത്തിലധികം ഉയരാനും സാധ്യതയുണ്ട്. അതിനിടെ വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിക്കുന്ന കേസുകൾ കൂടിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാനും അധികൃതര്‍ നിർദേശം നൽകി. അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ അഗ്നിരക്ഷ സേനയെ വിവരമറിയിക്കണം .

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News