ഇനി മഴയുടെ വരവാണ്; കുവൈത്തിൽ പുതിയ സീസൺ വ്യാഴാഴ്ച തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

52 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ 13 ദിവസം വീതമുള്ള നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു

Update: 2025-10-12 12:59 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സ്വാഭാവിക മഴക്കാലമായ വസ്മ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ, അൽ-അവ, അൽ-സമ്മാക്, അൽ-ഗഫ്ര, അൽ-സബാന എന്നിങ്ങനെ 13 ദിവസം വീതമുള്ള നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. വസമ് കാലഘട്ടത്തിലെ ആദ്യ ഘട്ടമായ അൽ-അവയിൽ, പകൽ സമയത്തിന്റെ ദൈർഘ്യം കുറയുകയും രാത്രിക്ക് ദൈർഘ്യം കൂടുകയും ചെയ്യും. ചൂടുള്ള പകലും തണുപ്പുള്ള രാത്രികളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇത് കുവൈത്തിലെ കാലാവസ്ഥയെ കൂടുതൽ സുഖകരമാക്കുന്നു. വസ്മ് സീസണിന്റെ തുടക്കം, ദേശാടന പക്ഷികളുടെ വരവിനും അനുകൂലമായ സാഹചര്യമൊരുക്കുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News