തീർത്ഥാടന അനുസ്മരണയാത്ര സമാപിച്ചു

Update: 2023-07-17 10:44 GMT
Advertising

ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 70-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്, MCYM - KMRM കുവൈത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടന അനുസ്മരണയാത്ര സമാപിച്ചു.

അബ്ബാസിയ സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയത്തിൽ നിന്നും ആരംഭിച്ച തീർത്ഥാടന അനുസ്മരണയാത്ര കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ സമാപിച്ചു.

ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ ധൂപപ്രാർത്ഥനയും വിശുദ്ധ കുർബാനയും നടന്നു. ലിബിൻ കെ ബെന്നി,റിനിൽ രാജു,സാംസൺ സെറാഫിൻ,സന്തോഷ്‌ പി ആന്റണി,സെൻട്രൽ കമ്മറ്റി-ഏരിയ ഭരണസമതി അംഗങ്ങൾ എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News