Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി; കുവൈത്തിൽ ഖുബൂസിന് വില കൂടില്ല. കുവൈത്ത് സർക്കാറിന്റെ പിന്തുണയോടെ മാത്രമേ ഖുബൂസ് വില 50 ഫിൽസിൽ നിലനിർത്താൻ കഴിയൂവെന്ന് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി (കെ.എഫ്.എം.ബി.സി) സിഇഒ മുത്‌ലാഖ് അൽ സായിദ് പറഞ്ഞു. ആവശ്യ സാധനങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിനും സർക്കാറിനെ പിന്തുണയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിദിനം 4.5 മുതൽ 5 ദശലക്ഷം ഖുബൂസാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.
കെ.എഫ്.എം.ബി.സി.യുടെ ഉൽപ്പന്നങ്ങൾ വില കുറവാണെന്നും ഉയർന്ന നിലവാരം പുലർത്തുന്നതിനാൽ ആവശ്യക്കാർ കൂടുതലാണെന്നും മുത്‌ലാഖ് അൽ സായിദ് വെളിപ്പെടുത്തി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിൽ ഭക്ഷ്യ വസ്തുക്കൾക്ക് വില കുറവാണ്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഇവിടെ മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ട്രെന്റിനൊപ്പം നിന്ന് മികച്ച ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഗൾഫ് മേഖലയിലും അന്തർദേശീയമായും കൂടുതൽ വികസിപ്പിക്കാനും പദ്ധതികളുണ്ടെന്ന് അൽ-സായിദ് സൂചിപ്പിച്ചു.