ഹബീബി കം ടു കുവൈത്ത്... 'വിസിറ്റ് കുവൈത്ത്' ഓൺലൈൻ പ്ലാറ്റ് ഫോം ഉദ്ഘാടനം ചെയ്തു
പോർട്ടൽ ടൂറിസം, സാംസ്‌കാരിക മേഖലകൾ ശക്തിപ്പെടുത്താൻ
Update: 2025-11-02 17:01 GMT
കുവൈത്ത് സിറ്റി: ടൂറിസം, സാംസ്‌കാരിക മേഖലകൾ ശക്തിപ്പെടുത്താനായുള്ള 'വിസിറ്റ് കുവൈത്ത്' ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുറഹ്‌മാൻ ബദ്ദ അൽമുതൈരി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നവംബർ ഒന്ന് മുതൽ പ്ലാറ്റ്ഫോം പ്രാബല്യത്തിൽ വന്നതായി മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് ടൂറിസ്റ്റ് വിസ നേടാനും രാജ്യത്തുടനീളമുള്ള വിവിധ സാംസ്‌കാരിക, കലാ, വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്ന സന്ദർശകർക്കായുള്ളതാണ് പോർട്ടൽ.
സ്മാർട്ട് ഇന്ററാക്ടീവ് മാപ്പ്, എക്‌സ്‌ക്ലൂസീവ് ഓഫറുകൾ, യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ടൂളുകൾ എന്നിവ വിസിറ്റ് കുവൈത്ത് പോർട്ടലിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അറബിയിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകളും ഉണ്ടാകുമെന്നും അറിയിച്ചു.