ചരിത്രത്തിലേക്ക് ചാടിക്കടന്ന് യാസ്മിൻ വലീദ്; അണ്ടർ18 അത്‌ലറ്റിക്‌സില്‍ സ്വർണം നേടുന്ന ആദ്യ കുവൈത്ത് വനിത

ഏഷ്യൻ യൂത്ത് ​ഗെയിംസിലാണ് നേട്ടം

Update: 2025-10-27 14:56 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ​ഗെയിംസിൽ ചരിത്രനേട്ടവുമായി കുവൈത്ത് വനിത യാസ്മിൻ വലീദ്. ഹൈജമ്പിൽ സ്വർണം നേടി അണ്ടർ18 അത്‌ലറ്റിക്‌സില്‍ സ്വർണം നേടുന്ന ആദ്യ കുവൈത്ത് വനിതയായി താരം.

45 ഏഷ്യൻ ഒളിമ്പിക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 5,000-ത്തിലധികം പുരുഷ-വനിതാ അത്‌ലറ്റുകളാണ് മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ഭാ​ഗമാകുന്നത്.കുവൈത്തിൽ നിന്ന് വിവിധ ഇനങ്ങളിലായി 75 വനിതാ-പുരുഷ അത്‌ലറ്റുകൾ മത്സരിക്കുന്നുണ്ട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News