ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി; ആദ്യഘട്ടത്തില്‍ എം.എ യൂസഫലി അടക്കം 22 പേര്‍ക്ക് റസിഡന്‍സി കാര്‍ഡ് നല്‍കി

നിബന്ധനകള്‍ക്ക്‌ വിധേയമായി അഞ്ച്​, 10 വർഷ കാലത്തേക്കായിരിക്കും താമസനുമതി നൽകുക. ദീർഘകാല താമസാനുമതി ലഭിക്കാൻ ഒക്​​ടോബർ മൂന്ന്​ മുതൽ മ​​​​ന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കാം.

Update: 2021-09-29 15:32 GMT

ഒമാനിലേക്ക്​ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ നടപ്പാക്കുന്ന ദീർഘകാല വിസ പദ്ധതിക്ക്​ ​തുടക്കമായി. പ്രമുഖ ഇന്ത്യൻ വ്യവസായിയും ലുലു ഗ്രൂപ്പ്​ ചെയർമാനുമായ എം.എ യൂസഫലി, വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിൽ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 വിദേശ നിക്ഷേപകരാണ്​ ആദ്യഘട്ടത്തിൽ ​​ ദീർഘകാല റസിഡൻസി കാർഡ് സ്വീകരിച്ചത്​.

ദീർഘകാല താമസാനുമതി ലഭിക്കുനതിനുള്ള വിശദാശംങ്ങൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബുധനാഴ്ചയാണ്​ പ്രസിദ്ധപ്പെടുത്തിയത്​. നിബന്ധനകള്‍ക്ക്‌ വിധേയമായി അഞ്ച്​, 10 വർഷ കാലത്തേക്കായിരിക്കും താമസനുമതി നൽകുക. ദീർഘകാല താമസാനുമതി ലഭിക്കാൻ ഒക്​​ടോബർ മൂന്ന്​ മുതൽ മ​​​​ന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കാം.

Advertising
Advertising

രാജ്യത്തി​ന്റെ മൊത്ത ആഭ്യന്തര ഉത്​പാദനത്തിന്റെ വളർച്ചക്ക്​ ​ സഹായകരമാകുന്ന രീതിയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുകയാണ്​ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്​ടാവ്​ ഖാലിദ് അൽ ശുഐബി പറഞ്ഞു.​ ഒമാൻ വിഷൻ 2040 -ന്റെ പ്രാപ്തരാക്കുന്നവർക്കും അടിസ്ഥാന തത്വങ്ങൾക്കും അനുസൃതമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് .




 


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News