സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിൽ കൂടുതൽ നിർമാണ കമ്പനികൾ തുറക്കുന്നു

ജോർദാനിലേക്കും ഇറാഖിലേക്കും വേഗത്തിൽ പ്രവേശിക്കാവുന്ന മേഖലയാണ് സൗദിയിലെ അൽ ജൗഫ്. ഇവിടെ അടുത്ത വർഷം 200 മില്യൺ റിയാൽ നിക്ഷേപമുള്ള പദ്ധതികളാണ് ലക്ഷ്യം.

Update: 2021-11-25 15:24 GMT

സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിൽ കൂടുതൽ നിർമാണ കമ്പനികൾ തുറക്കുന്നു. മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററിലാണ് കൂടുതൽ ജോലികൾ ലഭ്യമാക്കുന്ന നിർമാണ കമ്പനികൾ വരിക. ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കം കൂടി ലക്ഷ്യം വെച്ചാണിത്.

ജോർദാനിലേക്കും ഇറാഖിലേക്കും വേഗത്തിൽ പ്രവേശിക്കാവുന്ന മേഖലയാണ് സൗദിയിലെ അൽ ജൗഫ്. ഇവിടെ അടുത്ത വർഷം 200 മില്യൺ റിയാൽ നിക്ഷേപമുള്ള പദ്ധതികളാണ് ലക്ഷ്യം. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റിസ് ആൻഡ് ടെക്നോളജി സോണിന് കീഴിലാണിത് വരുന്നത്. അൽ-ജൗഫിലെ വ്യവസായങ്ങൾ പ്രാദേശികവൽക്കരിക്കുന്നതിന് 15 ദശലക്ഷം റിയാൽ മൂല്യമുള്ള നാല് നിക്ഷേപ കരാറുകൾ കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. അൽ-ജൗഫിലെ സകാകയിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യുണിറ്റീസ് ഫോറത്തിലായിരുന്നു ഇത്. അൽ-ജൗഫ് മുനിസിപ്പാലിറ്റിയും മോഡോണും തമ്മിലുള്ള ഏകോപനത്തിലാണ് ഫോറം നടന്നത്. മൂന്നു ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അൽജൗഫ് നിരവധി വ്യാവസായിക മേഖലകളിലായി നിരവധി നിർമ്മാണ കമ്പനികളുടെ ആസ്ഥാനമായിരിക്കും. ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഇറക്കുമതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴിയാകുമെന്നാണ് പ്രതീക്ഷ.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News