മസ്‌കത്തിൽ 15കാരിയെ കാണാതായി
കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ആർഒപി
Update: 2026-04-06 12:27 GMT
മസ്‌കത്ത്: ഒമാനിലെ ബൗഷറിലുള്ള ഗുബ്രയിൽ 15കാരിയെ കാണാതായി. ഷിറീൻ മഹ്‌മൂദ് ഷഅ്ബാൻ യഹ്‌യ(15) എന്ന കുട്ടിയെ ആണ് കാണാതായത്. കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.
വീട്ടിൽ നിന്ന് പുറപ്പെട്ട കുട്ടി മടങ്ങിയെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9999 എന്ന നമ്പറിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ആർഒപി അറിയിച്ചു.