Writer - റസിൻ അബ്ദുൽ അസീസ്
razinab@321
സലാല: നായർ സർവ്വീസ് സൊസൈറ്റി 2026 -27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു ദിൽരാജ് നായർ പ്രസിഡന്റും, മണികണ്ഠൻ നായർ ജനറൽ സെക്രട്ടറിയും ഷിജു എസ് നമ്പ്യാർ ട്രഷറരുമാണ്. ദാരീസിലെ ഫാം ഹൗസിൽ നടന്ന പൊതു യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷവും ഇവർ തന്നെയായിരുന്നു ഭാരവാഹികൾ. മറ്റു ചുമതലകൾ വൈസ് പ്രസിഡന്റ്: ഹരികുമാർ ദാമോദരൻ നായർ, രാജേഷ്കുമാർ, അസിസ്റ്റൻറ് സെക്രട്ടറി: അജിത്കുമാർ, അനിൽകുമാർ, ജോയിൻ ട്രഷറർ മനോജ്കുമാർ, ലേഡി കോഡിനേറ്റർ: കീർത്തി അഭിലാഷ്, ശ്രീക്കുട്ടി അഖിൽ. രക്ഷാധികാരി ജി.കെ.വി. നായർ തെരഞ്ഞെടുപ്പിന് നേത്യത്വം നൽകി. ഒരു വർഷമാണ് പ്രവർത്തന കാലാവധി.