ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഡോ. സയ്യിദ് മുഹമ്മദ് നബീൽ മുഖ്യാതിഥിയായി
Update: 2026-04-06 04:18 GMT
സലാല: ഹെവൻസ് പ്രീ സ്കൂൾ സലാലയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഡോ. സയ്യിദ് മുഹമ്മദ് നബീൽ മുഖ്യാതിഥിയായി. ഐ.എം.ഐ കൺവീനർ കെ.എം ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.എസ് ഷമീർ സ്വാഗതവും വൈസ് പ്രൻസിപ്പൽ റജീന നന്ദിയും പറഞ്ഞു.
നിഷ ടീച്ചർ നിർദേശങ്ങൾ നൽകി. പുതിയ സ്കൈ വൺ ക്ലാസ്സിലേക്ക് അഡ്‌മിഷൻ നേടിയ വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിച്ചു. കൺവീനർ കെ.എ സലാഹുദ്ദീൻ, സാഗർ അലി, മുംതാസ് ടീച്ചർ എന്നിവർ നേതൃത്വം നൽകി. സെക്കൻ്റ് ബാച്ചിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുന്നതായി പ്രിൻസിപ്പൽ അറിയിച്ചു.