വഴിയറിഞ്ഞാലും പതിയെ പോകാം...; മസ്കത്തിൽ ജനവാസ മേഖലകളിലെ റോഡുകളിൽ വേ​ഗത നിയന്ത്രിക്കാൻ സ്പീഡ് ഹ​മ്പുകൾ

വേ​ഗപരിധി മണിക്കൂറിൽ 30 കിലോമീറ്റർ ആക്കി നിശ്ചയിച്ചു

Update: 2026-04-06 10:49 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: മസ്കത്തിലെ ആഭ്യന്തര റോഡുകളിലും ജനവാസ മേഖലകളിലും ട്രാഫിക് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്പീഡ് ഹ​മ്പുകൾ സ്ഥാപിക്കാനൊരുങ്ങി മസ്കത്ത് ഗവർണറേറ്റ്. അമിതവേഗത മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി. ജനവാസ മേഖലകളിൽ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആയി നിശ്ചയിച്ചിട്ടുണ്ട്.

ഈ വേഗപരിധി ലംഘിക്കുന്നത് തടയാൻ ശാസ്ത്രീയമായി രൂപകൽപന ചെയ്ത സ്പീഡ് ഹ​മ്പുകൾ സഹായിക്കും. വീടുകൾ, സ്‌കൂളുകൾ, മസ്ജിദുകൾ എന്നിവയ്ക്ക് സമീപം കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവർമാരോട് വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് ജാ​ഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News