വിവിധ രാജ്യങ്ങളിൽ നിന്നായി 15000 ഓട്ടക്കാർ; വേറിട്ട അനുഭവമായി മസ്കത്ത് മാരത്തൺ
മസ്കത്തിലെ അൽ ഖുവൈർ സെൻ്ററിൽ വെച്ചാണ് പരിപാടി നടന്നത്
Update: 2026-01-23 16:40 GMT
മസ്കത്ത്: രണ്ട് ദിവസങ്ങളിലായി നടന്ന 13ാമത് മസ്കത്ത് മാരത്തണിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 15000 പേർ പങ്കെടുത്തു. മസ്കത്തിലെ അൽ ഖുവൈർ സെൻ്ററിൽ വെച്ചാണ് പരിപാടി നടന്നത്. വിവിധ കാറ്റഗറിയിലായി നിരവധി അത്‍ലറ്റുകളാണ് മാരത്തണിൽ പങ്കെടുത്തത്. പ്രൊഫഷണൽ അത്‍ലറ്റുകൾ മുതൽ ചെറിയ കുട്ടികൾ വരെ പരിപാടിയിൽ പങ്കെടുത്തു.
ഫുൾ മാരത്തൺ ,ഹാഫ് മാരത്തൺ, 15 കി.മി, 10 കി.മി, ഫൺ റൺ, കുട്ടികൾക്കായി പ്രത്യേക മാരത്തൺ എന്നിങ്ങനെ നിരവധി കാറ്റഗറികളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്. ലോകത്തെ പ്രധാന മാരത്തണുകളിലൊന്നായ മസ്കത്ത് മാരത്തൺ മസ്കത്തിൻ്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.