ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി സലാലയിൽ നിര്യാതനായി

Update: 2025-02-15 06:45 GMT
Editor : Thameem CP | By : Web Desk

സലാല: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി സലാലയിൽ നിര്യാതനായി. മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) ആണ് മരണപ്പെട്ടത്. അസുഖ ബാധിതനായ ഇദ്ദേഹത്തെ സനായിയ്യയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

നേരത്തെ ഇബ്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ച് നാളുകൾക്ക് മുമ്പാണ് സലാലയിൽ എത്തിയത്. കഴിഞ്ഞ 8 വർഷമായി നാട്ടിൽ പോയിട്ടില്ല. റസിഡന്റ് കാർഡ് കാലാവധി 2019ൽ കഴിഞ്ഞതാണ്. ഔട്ട് പാസിനായി അപേക്ഷിച്ച് കാത്തിരിക്കവേയാണ് മരണമെന്ന് കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ പറഞ്ഞു. വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ കൗസല്യ അജിത. മക്കൾ ശ്രീക്കുട്ടൻ,കുഞ്ഞുണ്ണി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News