തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
മുല്ലശ്ശേരി വെങ്കിടെങ്ങ് സ്വദേശി കാഷിഫ് (42) ആണ് മരിച്ചത്, അസുഖത്തെ തുടർന്ന് മസ്കത്ത് റൂവി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
Update: 2025-12-09 16:59 GMT
മസ്കത്ത്: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി വെങ്കിടെങ്ങ് സ്വദേശി കണ്ണോത്ത് രായംമരക്കാർ വീട്ടിൽ ഖാലിദ് മകൻ കാഷിഫ് (42) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ മർച്ചന്റ് ഐസർ ആയി ജോലിചെയ്തുവരികയായിരുന്നു കാഷിഫ്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ഫൗസിയ. ഭാര്യ: സജ്ന കാഷിഫ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർ നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.