നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഷോറും അമിറാത്തിൽ പ്രവർത്തനമാരംഭിച്ചു

ആഗോളതലത്തിലെ നൂറ്റിഇരുപത്തിരണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ആണ് ഉദ്ഘാടനം ചെയ്തത്

Update: 2024-02-29 17:38 GMT

മസ്കത്ത്: ഒമാനിൽ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ പതിനഞ്ചാമത് ഷോറും അൽ അമിറാത്തിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ആഗോളതലത്തിലെ നൂറ്റിഇരുപത്തിരണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ആണ് ഉദ്ഘാടനം ചെയ്തത്.

8200 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഹൈപ്പർമാർക്കറ്റ് അമിറാത്തിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുഖകരമായ ഷോപ്പിങ് അനുഭവം ലഭ്യമാക്കുന്ന രീതിയിലാണ് രുപകൽപന ചെയ്തിരിക്കുന്നത്. അമിറാത്ത് വാലി - ഷെയ്ഖ് സലേം ബിൻ റാബി അൽ സുനൈദിയാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ മാനേജിങ് ഡയറക്ടർ കെ പി ജമാൽ,റീജണൽ ഡയറക്ടർമാരായ ഹാരിസ് പള്ളോലത്തിൽ,മുജീബ് വി ടി കെ, ഐടി ഡയറക്ടർ ഫായിസ് ബഷീർ, ഉന്നത മാനേജ്‌മെൻ്റ് അംഗങ്ങൾ,നെസ്റ്റോ ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.

Advertising
Advertising

മികച്ച സൗകര്യം,ആകര്‍ഷണീയമായ ഉള്‍വശം,മികവുറ്റ രീതിയില്‍ ക്രമീകരിച്ച ചില്ലറ വില്‍പന വിഭാഗം, വിപുലമായ കൗണ്ടറുകള്‍, വിശാല പാര്‍ക്കിങ്​ തുടങ്ങിയവ സ്റ്റോറിന്‍റെ പ്രത്യേകതകളാണ്.

ഫ്രഷ്- ഫ്രോസന്‍ ഫുഡ്, ഫ്രൂട്ട്‌സ്, പച്ചക്കറി, പലവ്യഞ്ജനം, ഇലക്ട്രോണിക്, വീട്ടുസാധനങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളും പ്രതേകം ഒരുക്കിട്ടുണ്ട്.മിതമായ വില, സൗകര്യപ്രദം, മികവുറ്റ സേവനം തുടങ്ങി പുതിയൊരു ഷോപ്പിങ്​ അനുഭവം ഉപഭോക്താക്കള്‍ക്ക് നെസ്റ്റോ സമ്മാനിക്കും. നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് വിപുലീകരണത്തിന്റെ ഭാഗമായി ഈ വർഷം മസ്കത്ത്​ഗവർണറേറ്റിൽ 3 ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാൻ പദ്ധതിയുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News