Writer - razinabdulazeez
razinab@321
സലാല: എയർ ഇന്ത്യ എക്സ്പ്രസ്സ് സലാലയിൽ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്തേക്കുണ്ടായിരുന്ന സർവീസ് പുനസ്ഥാപിക്കാൻ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ സലാലയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ സം ബന്ധിച്ചു.
ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി , ഹേമ ഗംഗാധരൻ എന്നിവരുടെ നേത്യത്വത്തിലാണ് പരിപാടി നടന്നത്. ഡോ:കെ.സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തേക്ക് സർവ്വീസ് തുടങ്ങിയേക്കുമെന്നും എന്നാൽ കണ്ണുരിനായി ശൿതമായ സമ്മർദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒ.അബ്ദുൽ ഗഫൂർ, ഡോ: അബൂബക്കർ സിദ്ദീഖ്, റസൽ മുഹമ്മദ്, നാസർ പെർങ്ങത്തൂർ, സിജോയി പേരാവൂർ, റഷീദ് കൽപറ്റ ,ഹരികുമാർ ഓച്ചിറ, ജി.സലിംസേട്ട്, രവീന്ദ്രൻ നെയ്യറ്റിങ്കര, വി.പി.അബ്ദു സലാം ഹാജി ,കെ.എ.സലാഹുദ്ദീൻ, ഷജീർ ഖാൻ, കെ.സൈനുദ്ദീൻ , സിറാജ് സിദാൻ, സ്വാലിഹ് തലശ്ശേരി എന്നിവർ സംസാരിച്ചു.
സലാലയിൽ കൂടുതൽ പ്രവാസികളുള്ള കണ്ണുരിലേക്കും , തലസ്ഥാന നഗരമായ തിരുവനന്തപുരത്തേക്കും സർവ്വീസ് വേണം .സീസൺ കാലത്തെ നിരക്ക് കൊള്ള അവസാനിപ്പിക്കണമെന്നും സംസാരിച്ചവർ പറഞ്ഞു
എക്സ്പ്രസ്സിന്റെ പുതിയ ഡീലേഴ്സായ കിംജി ഗ്രൂപ്പ് മാനെജ്മെന്റുമായി സംസാരിക്കുവാനും ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.
ഒ.അബ്ദുൽ ഗഫൂർ ചെയർമാൻ , നാസർ പെരിങ്ങത്തൂർ, ഡോ: നിഷതാർ, വൈസ് ചെയർമാൻ, പവിത്രൻ കാരായി, ഹേമ ഗംഗാധരൻ എന്നിവരെ കൺ വീനർമാരുമായി ഇരുപത്തിയഞ്ചംഗ ആക്ഷൻ കൗൺസിലിന് രൂപം നൽകി