എ.സി.സി ടി20 പ്രീമിയർ കപ്പ്: കുവൈത്തിനെ 46 റൺസിന് തകർത്ത് ഒമാൻ സെമിയിൽ

വെള്ളിയാഴ്ച ഹോങ്കോങ്ങിനെതിരെയാണ് സെമി ഫൈനൽ

Update: 2024-04-18 05:30 GMT

മസ്‌കത്ത്: എ.സി.സി പുരുഷ ടി20 പ്രീമിയർ കപ്പിൽ കുവൈത്തിനെ 46 റൺസിന് തകർത്ത് ഒമാൻ സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിലാണ് ടീം വിജയിച്ചത്. ടോസ് നേടിയ കുവൈത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടാനേ കുവൈത്തിനായുള്ളൂ.

Advertising
Advertising

അയാൻ ഖാനാ(45)ണ് ഒമാന്റെ ടോപ് സ്‌കോറർ. സീഷാൻ മഖ്‌സൂദ് (35), ആഖിബ് ഇല്ല്യാസും(34) പിന്തുണ നൽകി. സീഷാനും ആഖിബും ബൗളിംഗിലും തിളങ്ങി. 29 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് സീഷാൻ വീഴ്ത്തിയത്. ആഖിബ് മൂന്നു വിക്കറ്റും നേടി. ഷക്കീൽ അഹമ്മദ് ഒരു വിക്കറ്റ് വീഴ്ത്തി. കുവൈത്തിനായി അദ്‌നാൻ ഇദ്‌രീസും മുഹമ്മദ് അസ്‌ലമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിമിഷ് ലത്തീഫ് ഒരു വിക്കറ്റ് നേടി.

ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ നാല് വിജയങ്ങളോടെ എട്ട് പോയിന്റ് നേടിയാണ് ഒമാൻ സെമി ഫൈനലിലെത്തിയത്. വെള്ളിയാഴ്ച ഹോങ്കോങ്ങിനെതിരെയാണ് സെമി ഫൈനൽ. മറ്റൊരു സെമിയിൽ യു.എ.ഇ നേപ്പാളിനെ നേരിടും. ഏപ്രിൽ 21നാണ് ഫൈനൽ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News