ആദംസ് സൺസ് ഖുർആൻ പാരായണ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

ഖുർആൻ പാരായണ മത്സരത്തിൻറെ 19ാമത് പതിപ്പായിരുന്നു ഈ വർഷത്തേത്

Update: 2023-04-11 19:17 GMT

റമദാൻ മാസത്തിൽ ആദംസ് സൺസ് സംഘടിപ്പിക്കാറുള്ള ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഖുർആൻ പാരായണ മത്സരത്തിൻറെ 19ാമത് പതിപ്പായിരുന്നു ഈ വർഷത്തേത്.

ഒമാൻ എൻഡോവ്‌മെന്റ്,മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാംറി പരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു. നാല് വിഭാഗത്തിലായിരുന്നു ഖുർആൻ മത്സരം നടന്നത്. ഖുർആൻ മുഴുവൻ മനഃപാഠമാക്കുന്ന വിഭാഗത്തിൽ ഹിഷാം മുഹമ്മദ് ലുത്ഫി ഒന്നാം സ്ഥാനം നേടി. അബ്ദുൽ അഹദ് അദ്‌നാൻ അബ്ദുൽ റഹ്‌മാൻ രണ്ടും മുഹമ്മദ് സുദേസ് ഖാൻ മൂന്നും സ്ഥാനങ്ങൾ നേടി. 15 ജുസുഅ് മനഃപാഠമാക്കുന്ന വിഭാഗത്തിൽ മാസിൻ അൻസർ, സഈദ് മുഹമ്മദ് അൽ ഹബ്‌സി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

Advertising
Advertising

15 വയസ്സിന് മുകളിലുള്ളവർക്കുള്ള ഖുർആൻ പാരായണം മത്സരത്തിൽ ഉസാമ അൽ ദർവിഷ് ആണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. ഖാലിദ് അൽ ഷുകൈലി രണ്ടാം സ്ഥാനവും നേടി. സലിം അൽ മുഷർഫി, ഇബ്രാഹിം അബ്ദുൽ കാദിർ എന്നിവർ പതിനഞ്ച് വയസിന് താഴെയുള്ളവരുടെ ഖർആൻ പാരായണ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News