അപകടകരമായ ഡ്രൈവിങ്: ഒമാനിൽ ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ
സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ്
Update: 2025-12-25 15:50 GMT
മസ്‌കത്ത്: അപകടകരമായ ഡ്രൈവിങ്ങിനെ തുടർന്ന് ഒമാനിൽ ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ഗതാഗത നിയമം ലംഘിക്കുകയും ക്രമസമാധാനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ ഡ്രൈവിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അറസ്‌റ്റെന്ന് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും പൊലീസ് പറഞ്ഞു.