ബാങ്ക് മസ്‌കത്തിന്റെ സേവനങ്ങൾ തടസ്സപ്പെടും

ജൂൺ 16നും 18നും സിസ്റ്റം മെയിന്റനൻസിന്റെ ഭാഗമായാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്

Update: 2024-05-16 13:33 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ഇന്നും ശനിയാഴ്ച്ചയും സിസ്റ്റം മെയിന്റനൻസിന്റെ ഭാഗമായി ബാങ്ക് മസ്‌കത്തിന്റെ സേവനങ്ങൾ തടസ്സപ്പെടും. ഇന്ന് വൈകീട്ട് 5 മുതൽ രാത്രി 8 വരെയും ജൂൺ 18 ശനിയാഴ്ച്ച വൈകീട്ട് 8 മുതൽ ഞായറാഴ്ച്ച രാവിലെ 5 വരെയുമാണ് സേവനങ്ങൾ തടസ്സപ്പെടുക. മൊബൈൽ ബാങ്കിംഗും ഇന്റർനെറ്റ് ബാങ്കിംഗും, സി.ഡി.എം, കാർഡ് പ്രിന്റിംഗ് കിയോസ്‌കുകൾ, സ്റ്റേറ്റ്‌മെന്റ് പ്രിന്ററുകൾ, കോൺടാക്റ്റ് സെന്റർ ഐ.വി.ആർ സേവനങ്ങൾ,മറ്റ് ബാങ്കുകളിൽ നിന്ന് ബാങ്ക് മസ്‌കത്തിലേക്കുള്ള ട്രാൻസ്ഫറുകൾ തുടങ്ങിയ സേവനങ്ങളാണ് തടസ്സപ്പെടുക.

അതേസമയം എ.ടി.എം നെറ്റ് വർക്കുകൾ, പോയിന്റ് ഓഫ് സെയിൽ(പി.ഒ.എസ്) നെറ്റ് വർക്കുകൾ, കാർഡുകൾ ഉപയോഗിച്ച് പ്രാദേശിക സൈറ്റുകളിലെ ഓൺലൈൻ ഷോപ്പിംഗ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സൈറ്റുകളിൽ നിന്നുള്ള ഷോപ്പിംഗ് എന്നീ സേവനങ്ങൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News