ഭീഷ്മപർവ്വം ഫാൻസ്‌ ഷോയും വിജയഘോഷവും ഒമാനില്‍

അവന്യുസ് മാളിലെ സിനിപൊളീസിൽ മാർച്ച്‌ 3 ന് രാത്രി 11 pm ന് നടത്തിയ പ്രദർശനം നൂറ് കണക്കിന് ആരാധകർ കേക്ക് മുറിച്ചും മധുരം വിതരണം നൽകിയും ആഘോഷിച്ചു

Update: 2022-03-04 09:55 GMT
Editor : ubaid | By : Web Desk
Advertising

ഒമാൻ മമ്മൂട്ടി ഫാൻസ്‌ ആന്റ് വെൽഫേർ അസോസിയേഷൻ ഇന്റർനാഷണൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒമാൻ അവന്യുസ് മാളിൽ ഭീഷ്മ പർവ്വം ഫാൻസ്‌ ഷോയും വിജയഘോഷവും നടത്തി. അവന്യുസ് മാളിലെ സിനിപൊളീസിൽ മാർച്ച്‌ 3 ന് രാത്രി 11 pm ന് നടത്തിയ പ്രദർശനം നൂറ് കണക്കിന് ആരാധകർ കേക്ക് മുറിച്ചും മധുരം വിതരണം നൽകിയും ആഘോഷിച്ചു. നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ഭീഷ്മപർവ്വം മികച്ച പ്രേക്ഷക അഭിപ്രായം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. വിമര്‍ശകരുടെ ഇടയിലും സാധാ പ്രേക്ഷകരുടെ ഇടയിലും മികച്ച അഭിപ്രായം നേടിയ ചിത്രം കോവിഡിന്  ശേഷമുള്ള വലിയ വിജയത്തിലേക്കു ആണ് നീങ്ങുന്നത്.

അമൽ നീരദ് - മമ്മൂട്ടി കൂട്ട്കെട്ടിന് 15വർഷത്തെ ഇടവേളയാണ് ഇതോടെ മാറിയത്. ഒമാൻ അവെന്യൂസ് മാള്‍ മാനേജർ ആദർശിന്റെ ആഭിമുഖ്യത്തിൽ മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ ആയ സുബിൻ പോള്‍, അഫ്ക്കർ മിസാജ്, വിശ്വാസ്, ഗഫൂർ, ആഷിക് സകരിയ, മിഥുൻ മോഹൻ, എബി ജോർജ്, ഹാഷിം എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News