കെ.എം.സി.സി സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Update: 2023-11-13 00:55 GMT
Advertising

കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ലൈഫ് ലൈൻ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ വാദിയിലെ ആശുപത്രിയിൽ നടന്ന ക്യാമ്പ് സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സലാല പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ , ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൊയ്‌ദു സി.പി എന്നിവർ സംബന്ധിച്ചു. അമ്പത് പേർ രക്തം ദാനം ചെയ്തു.

ലൈഫ് ലൈൻ മാനേജർ റാഷിദ് മുഹമ്മദ്‌, മാർക്കറ്റിങ് മാനേജർ ഹഷിത അബ്ദുൽ റസാക്ക്, റഈസ് ശിവപുരം, റഷീദ് കല്പറ്റ , അനസ് ഹാജി, ഹമീദ് ഫൈസി ആർകെ അഹ്മദ്, കാസിം കോക്കൂർ എന്നിവർ നേത്യത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News