എസ്.എഫ്.ടി ഫുട്‌ബോൾ ടൂർണമെന്റിൽ ബ്രദേഴ്‌സ് എഫ്.സി ജേതാക്കൾ
സാപിൽ അക്കാദമിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. എട്ട് ടീമുകൾ പങ്കെടുത്തു
സലാല: സാപിൽ അക്കാദമി സംഘടിപ്പിച്ച എസ്.എഫ്.ടി സീസൺ 2 ഫുട്‌ബോൾ ടൂർണമെന്റിൽ ബ്രദേഴ്‌സ് എഫ്.സി ജേതാക്കൾ. ഫൈനലിൽ ബംഗ്‌ളാദേശി ടീം ക്രോണിക് എഫ്.സിയെയാണ് ടീം പരാജയപ്പെടുത്തിയത്. ഓരോ ഗോൾ വീതം അടിച്ച് സമനിലയിലായ മത്സരത്തിൽ ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. രണ്ടാഴ്ചയായി നടന്ന ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്.
മികച്ച കളിക്കാരനായി ക്രോണിക് എഫ്.സിയുടെ ആതിഖിനെയും ഡിഫൻഡറായി സഹദിനെയും തിരഞ്ഞെടുത്തു. സാപിൽ എഫ്.സിയുടെ സുഹൈലാണ് ടോപ് സ്‌കോറർ. അഫ്‌ലാലാണ് മികച്ച ഗോൾ കീപ്പർ. ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി ഹുസൈനെയും തിരഞ്ഞെടുത്തു.
വിജയികൾക്ക് മലയാള വിഭാഗം കൺവീനർ ഷബീർ കാലടി, ഒമാനി കോച്ച് താരിഖ് അൽ മസ്ഹലി, മാപ്പിള കലാവേദി കൺവീനർ ആർ.കെ. അഹമ്മദ്, റസാഖ് ചാലിശ്ശേരി, അൻസാർ മുഹാമ്മദ്, സിറാജ് സിദാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സാപിൽ അക്കാദമി ഡയറക്ടർ നൂർ നവാസ്, ശിഹാബ് കാളികാവ്, സഹീർ, ഫാഹിം, തലാൽ എന്നിവർ നേതൃത്വം നൽകി.