വഖഫ് ഭേദഗതി നിയമം: യൂത്ത് അസോസിയേഷൻ ഓഫ് സലാല സംഘടിപ്പിക്കുന്ന ചർച്ച സംഗമം ഇന്ന്
Update: 2025-05-22 09:06 GMT
സലാല: യൂത്ത് അസോസിയേഷൻ ഓഫ് സലാല സംഘടിപ്പിക്കുന്ന വഖഫ് ഭേദഗതി ചർച്ച സംഗമം ഇന്ന് നടക്കും. രാത്രി 8.30ന് ഐഡിയൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിക്കും. വഖഫ് ഭേദഗതി നിയമത്തിലെ അനീതികൾ തുറന്ന് കാണിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി യാസ് പ്രസിഡന്റ് മൻസൂർ വേളം അറിയിച്ചു.