പ്രവാസി വെൽഫെയർ സലാലയിൽ വനിതാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

പതിനൊന്ന് ഇനങ്ങളിൽ നടന്ന മത്സരത്തിൽ ഷെറിൻ ഷഹാന വ്യക്തിഗത ചാമ്പ്യനായി

Update: 2025-11-16 12:54 GMT

സലാല: പ്രവാസി വെൽഫെയർ വനിതകൾക്കായി ‘ലേഡീസ് സ്പോർട്സ് ഫീസ്റ്റ സീസൺ 2’ എന്ന പേരിൽ സലാലയിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. പതിനൊന്ന് ഇനങ്ങളിൽ നടന്ന മത്സരത്തിൽ ഷെറിൻ ഷഹാന വ്യക്തിഗത ചാമ്പ്യനായി. ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരിപാടി സംസ്ഥാന ഹാൻഡ്ബോൾ ടീമംഗമായിരുന്ന അഖില.പി.എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ.അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയിരുന്നു. കെ.ഷൗക്കത്തലി, കെ മുഹമ്മദ് സാദിഖ്, സബീർ പിടി, സജീബ് ജലാൽ എന്നിവർ സംസാരിച്ചു.

വാശിയേറിയ വടംവലി മത്സരം, 100 മീറ്റർ റിലെ, ഷോട്ട്പുട്ട്, സ്ലോസൈക്ളിങ്, ബാസ്കറ്റ് ബോൾ, റണ്ണിങ് റേസ് തുടങ്ങിയ ഇനങ്ങളിലെല്ലാം കുടുംബിനികൾ ആവേശത്തോടെ പങ്കെടുത്തു. സ്പോൺസേഴ്സ് പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ സാജിത ഹഫീസ് ജന.സെക്രട്ടറി തസ്‌റീന ഗഫൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. രവീന്ദ്രൻ നെയ്യാറ്റിൻകര, ആരിഫ മുസ്തഫ, മുംതാസ് റജീബ്, സൽമ, സജന, ഫഹദ് സലാം, ഉസ്മാൻ കളത്തിങ്കൽ, മുസ്തഫ പൊന്നാനി, തുടങ്ങിയവർ നേത്യത്വം നൽകി.മത്സരങ്ങളിൽ നൂറു കണക്കിന് കുടുംബിനികൾ സംബന്ധിച്ചു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News