സെന്റ്‌ ഫ്രാൻസിസ്‌ ചർച്ച്‌ ഫുഡ്‌ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ഫെസ്റ്റിവലിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു

Update: 2025-11-23 15:57 GMT
Editor : razinabdulazeez | By : Web Desk

സലാല: സെന്റ്‌ ഫ്രാൻസിസ്‌ ചർച്ച്‌ ഫുഡ്‌ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ദാരീസിലെ ക്രസ്ത്യൻ സെന്ററിൽ നടന്ന ഫെസ്റ്റിവലിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. കേരള, തമിഴ്‌നാട്‌, ഗോവ, മംഗലാപുരം, കൂടാതെ ശ്രീലങ്ക, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങളിലെ പരമ്പരാഗത വിഭവങ്ങൾ മേളയിൽ ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളും മ്യൂസിക്കൽ നൈറ്റും അരങ്ങേറി. ഭാരവാഹികളായ കുമര ദാസ്‌, നക്കീഷ ലോബോ, സിനാജ്‌ ചർച്ച്‌ കോർഡിനേറ്റർമാരായ സണ്ണി ജേക്കബ്‌, ഈപ്പൻ പനക്കൽ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News