മസ്‌കത്തിലെ രണ്ട് പ്രധാന പദ്ധതികൾക്ക് നാളെ തറക്കല്ലിടും

സുൽത്താൻ ഹൈതം സിറ്റിയിലെ ജൂദ് പദ്ധതിയും മനുമയിലെ യമാൽ സിറ്റി പദ്ധതിയുമാണ് തുടങ്ങുന്നത്

Update: 2025-11-30 12:46 GMT

മസ്‌കത്തിലെ രണ്ട് പ്രധാന പദ്ധതികൾക്ക് നാളെ തറക്കല്ലിടും. സുൽത്താൻ ഹൈതം സിറ്റിയിലെ ജൂദ് പദ്ധതിയും മനുമയിലെ ബീച്ച്ഫ്രണ്ട് യമാൽ സിറ്റി പദ്ധതിയുമാണ് നാളെ തുടങ്ങുന്നത്. തിങ്കളാഴ്ച മസ്‌കത്തിൽ നടക്കുന്ന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം ആലു സഈദ് അധ്യക്ഷത വഹിക്കും.

27 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് ജൂദ് പദ്ധതി. 7,000-ത്തിലധികം റെസിഡൻഷ്യൽ യൂണിറ്റുകളും ഹരിത ഇടങ്ങളും വാണിജ്യ, മെഡിക്കൽ, വിദ്യാഭ്യാസ, വിനോദ, കായിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന സ്മാർട്ട് കമ്മ്യൂണിറ്റി പദ്ധതിയിലുണ്ടാകും.

22 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് യമൽ സിറ്റി നിർമിക്കുന്നത്. ഒമാൻ കടലിന്റെ മുൻവശത്തായി 1,760 മീറ്റർ വിസ്തൃതിയുണ്ടാകും. ലോകോത്തര മറീന, അന്താരാഷ്ട്ര ഹോട്ടലുകൾ, വാട്ടർ സ്പോർട്സ്, കടലിനെയും മറീനയെയും അഭിമുഖീകരിക്കുന്ന 6,000-ത്തിലധികം റെസിഡൻഷ്യൽ, ഹോട്ടൽ യൂണിറ്റുകൾ എന്നിവ പദ്ധതിയിലുണ്ടാകും. ഭവന, നഗരാസൂത്രണ മന്ത്രാലയവുമായി സഹകരിച്ച് തലാത്ത് മുസ്തഫ ഗ്രൂപ്പ് ചൊവ്വാഴ്ച രണ്ട് പദ്ധതികളുടെയും വിൽപ്പന ആരംഭിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News