മത്സ്യബന്ധന ബോട്ടിൽ ലഹരിക്കടത്തിന് ശ്രമം; ദോഫാർ ഗവർണറേറ്റിൽ നാല് ഏഷ്യൻ പൗരന്മാർ പിടിയിൽ
നിയമനടപടികൾ പുരോഗമിക്കുകയാണ്
Update: 2025-10-28 15:06 GMT
മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് ലഹരിക്കടത്തിന് ശ്രമിച്ച നാല് ഏഷ്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് പൊലീസ് അറസ്റ്റ് ചെയ്തു.
ഒമാനി സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. നിയമനടപടികൾ പുരോഗമിക്കുകയാണ്.