ഹർമ്മോണിയസ് കേരള 'സിങ് ആന്റ് വിൻ' ഗ്രാന്റ് ഫിനാലെ നാളെ
അൽവാദി ലുലുവിൽ ലുലുവിൽ നടക്കുന്ന ഫൈനലിൽ പത്ത് പേർ മാറ്റുരയ്ക്കും
Update: 2026-01-22 09:17 GMT
സലാല: ഗൾഫ് മാധ്യമം ജനുവരി 30 ന് സലാലയിൽ ഒരുക്കുന്ന ഹർമ്മോണിയസ് കേരള സീസൺ 6 ന്റെ ഭാഗമായി എം.ജി ശ്രീകുമാർ സിങ് ആന്റ് വിൻ സംഗീത മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ നാളെ വൈകിട്ട് 5 ന് അൽവാദി ലുലുവിൽ നടക്കും. ഡയാന നയിക്കുന്ന റോഡ് ഷോയുടെ ഭാഗമായാണ് സംഗീത മത്സരവും നടക്കുക.
ജൂനിയർ വിഭാഗത്തിൽ മീര മഹേഷ്, വഫ സാദിഖ്, നിയതി നമ്പ്യാർ, റൈഹാൻ അൻസാരി, മാളവിക എന്നിവരാണ് ഫൈനലിലെത്തിയത്. സീനിയർ വിഭാഗത്തിൽ ഹർഷ, ശ്രീ രാം, ദേവിക ഗോപൻ, ആദിത്യ സതീഷ്, ഷസിയ അഫ്റിൻ എന്നിവരും ഫൈനലിലെത്തി. നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ എം.ജി ശ്രീകുമാറിന്റെ ഏതെങ്കിലും ഒരു പാട്ടാണ് മ്യൂസിക് സപ്പോർട്ടോടെ ഇവർ പാടുക. വിജയികളെ റോഡ് ഷോയുടെ അവസാനത്തിൽ പ്രഖ്യാപിക്കും.