ഹർ മോണിയസ് കേരള ടിക്കറ്റ് സലാലയിൽ പ്രകാശനം ചെയ്തു
ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ അഫ്സൽ അഹമദ് ലുലു ജനറൽ മാനേജർമാരായ ഷാക്കിറിനും മുഹമ്മദ് നവാബിനും കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്
സലാല: ഗൾഫ് മാധ്യമം ജനുവരി 30 സലാലയിൽ നടക്കുന്ന മെഗ ഈവന്റായ ഹർ മോണിയസ് കേരളയുടെ ടിക്കറ്റുകൾ പ്രകാശനം ചെയ്തു. സലാല ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ അഫ്സൽ അഹമദ് ലുലു ജനറൽ മാനേജർമാരായ ഷാക്കിർ ടി.പി.ക്കും മുഹമ്മദ് നവാബിനും കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ഷാഹി ഫുഡ്സ് ഏരിയ മാനേജർ ഷാനവാസ് കൊല്ലോൻ, ബദർ സമ ബ്രാഞ്ച് ഹെഡ് അബ്‌ദുൽ അസീസ്, സീ പേൾസ് ബിസിനസ് ഡെവലപ്‌മന്റ് മാനേജർ അജയ് ഹരിദാസ്, ജോയ് ആലുക്കാസ് എക്സ് ചേഞ്ച് ഏരിയ മാനേജർ ഗൗതം വി.വി. എന്നിവർ സംബന്ധിച്ചു.
തിങ്കളാഴ്‌ച മുതൽ ടിക്കറ്റുകൾ ലഭ്യമാകും. ഡയമണ്ട് സീറ്റിന് 10 റിയാൽ, പ്ലാറ്റിനം സീറ്റിന് അഞ്ചു റിയാൽ, ഗോൾഡ് സീറ്റിന് മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാല് ടിക്കറ്റ് വാങ്ങുന്നവർക്ക് അഞ്ചാമതൊരെണ്ണം സൗജന്യമായി ലഭിക്കും. വലിയ ഗ്രൂപ്പുകൾക്ക് കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്
നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 ( കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ്, കാർ ആക്സസറീസ് ഷോപ്പ്) എന്നിവരുമായി ബന്ധപ്പെടണം. ടിക്കറ്റുകൾ ഓൺലൈനായും എടുക്കാം. ഓൺലൈനായി ലഭിക്കാൻ: https://events.mefriend.com/hk6salala
ടിക്കറ്റ് പ്രകാശന ചടങ്ങിന് മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ഈവന്റ് കൺവീനർ കെ.എ.സലാഹുദ്ദീൻ, കോ കൺവീനർമാരായ സമീർ കെ.ജെ, മുസാബ് ജമാൽ എന്നിവർ നേത്യത്വം നൽകി.