ഹൃദയാഘാതം: ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

Update: 2024-11-04 14:09 GMT

ബുറൈമി: ഹൃദയാഘാതം മൂലം ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. ഒമാനിലെ ബുറൈമി മാർക്കറ്റിൽ ഏറെ കാലം പച്ചക്കറി കച്ചവടം നടത്തിയിരുന്ന പാലക്കാട്, പട്ടാമ്പിക്കടുത്ത് വല്ലപ്പുഴ സ്വദേശി കളത്തിൽ സലാം (58) ആണ് നാട്ടിൽ വെച്ച് മരണപ്പെട്ടത്. പിതാവ്: കുഞ്ഞിമൊയ്‌തീൻ, മാതാവ്: സൈനബ, ഭാര്യ: റംല. ഏഴു മക്കളുണ്ട്. സഹോദരങ്ങൾ: നാസർ, അഫീഫ്. ഖബറടക്കം നാളെ രാവിലെ പതിനൊന്നുമണിക്ക് വല്ലപ്പുഴ ചെമ്മൻകുഴി കബർസ്ഥാനിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News