Writer - razinabdulazeez
razinab@321
സലാല: ഹിജ്റ എക്‌സ്‌പെഡിഷന്‍ എന്ന പേരില്‍ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമായ ഹിജ്റ യാത്രയുടെ വഴികളിലൂടെയുള്ള പഠന പര്യവേക്ഷണ യാത്രാനുഭവങ്ങളുടെ ദൃശ്യാവതരണം ഒക്ടോബര്‍ 27 തിങ്കളാഴ്ച രാത്രി 9 മണിക്ക് ഹംദാന്‍ പ്ലാസയില്‍ ഒരുക്കുന്നു.
ഈ യാത്ര നടത്തിയ ഡോ ഫാറൂഖ് നഈമി അല്‍ ബുഖാരിയാണ് പരിപാടി നയിക്കുക. മുഹമ്മദ് നബി ഹിജ്റ പോയ വഴികളിലൂടെ മക്കയില്‍ നിന്നും മദീനയിലേക്ക് അറബ് ഗവേഷകരോടൊപ്പം ഇദ്ദേഹം നടത്തിയ യാത്രയുടെ അനുഭവങ്ങളും വിവരണങ്ങളുമാണ് ഹിജ്റ അന്വേഷണ യാത്രയിൽ ഉണ്ടാവുക. ചരിത്ര പ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ വിവരണങ്ങള്‍ സഹിതം പങ്കെടുക്കുന്നവർക്ക് കാണാനാകും. മൂന്ന് മണിക്കൂ റോളം നീളുന്ന പരിപാടിയാണിത്. വൈകുന്നേരം 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. ഐ സി എഫ്, ആര്‍ എസ് സി,കെസിഎഫ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.